ഹോം » വാണിജ്യം » 

നിരക്കുകളില്‍ മാറ്റമില്ലാതെ വായ്പാനയം

വെബ് ഡെസ്‌ക്
December 6, 2017

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് വായ്പാ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തിലെ അവസാനത്തെ പണ നയമാണിത്. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ കുറയാത്തതാണ് പലിശ നിരക്കില്‍ മാറ്റം വരുത്താത്തതിന് കാരണം.

റിപ്പോ നിരക്ക് (വാണിജ്യ ബാങ്കുള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ) ആറ് ശതമാനമായും റിവേഴ്സ് റിപോ നിരക്ക് (വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിന് ആര്‍ബിഐ നല്‍കുന്ന പലിശ) 5.75 ശതമാനമായും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അധ്യക്ഷനായ ആറംഗ ധനനയ സമിതിയുടേതാണ് തീരുമാനം. പണപ്പെരുപ്പ നിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാത്തതുമാണ് നിരക്കുകളില്‍ കുറവുവരുത്തന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്തിരിപ്പിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നേരത്തെ പ്രഖ്യാപിച്ച 6.7 ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. അതേസമയം, അവസാനപാദത്തിലെ പണപ്പെരുപ്പം 4.3 മുതല്‍ 4.7 വരെ വര്‍ധിക്കുമെന്ന് ആര്‍ബിഐ പ്രവചിക്കുന്നുണ്ട്.

 

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick