ഹോം » പ്രാദേശികം » ആലപ്പുഴ » 

‘സ്‌നേഹിത’ ഒരുങ്ങുന്നു സ്ത്രീകള്‍ക്കായി

December 7, 2017

ആലപ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രം ‘സ്‌നേഹിത’ ഒരുങ്ങുന്നു.
വിദഗ്ദ്ധ പരിശീലനം നേടിയ കൗണ്‍സിലര്‍മാര്‍, സേവനദാതാക്കള്‍, സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ എന്നിവര്‍ ഈ കേന്ദ്രത്തില്‍ സഹായത്തിനുണ്ടാകും. കളക്‌ട്രേറ്റിനു കിഴക്ക് ട്രാഫിക് സ്റ്റേഷന് എതിര്‍വശത്തെ കെട്ടിടത്തിലാണ് പ്രവര്‍ത്തനം.
ടോള്‍ഫ്രീ ടെലി കൗണ്‍സിലിങ്, പോലീസ്, നിയമ, വൈദ്യ, സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പ്രവര്‍ത്തനം എന്നിവ ലഭ്യമാകും. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അസമയത്ത് ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്കും നിരാലംബരായ സ്ത്രീകള്‍ക്കും സ്‌നേഹിത തണലേകും.
ഒന്‍പതിന് വൈകിട്ട് നാലു മണിക്ക് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ദൂര സ്ഥലങ്ങളില്‍ നിന്ന് രാത്രികളങ്ങളില്‍ യാത്രചെയ്‌തെത്തുന്ന സ്ത്രീകള്‍ക്കും ഇവിടെ തങ്ങാന്‍ അവസരമുണ്ടാകും.

സ്‌നേഹിത 180042520002,
04772230912
പോലീസ് പിങ്ക്പട്രോള്‍ 1515
വനിതാ ഹെല്‍പ് ലൈന്‍ 1091
വനിതാ സെല്‍ 9497961384
ക്രൈംസ്റ്റോപ്പര്‍ 1090
സൈബര്‍ സെല്‍ 11154
വനിതാ പോലീസ് സ്റ്റേഷന്‍ 9497980312
ചൈല്‍ഡ് ലൈന്‍ 1098
റെയില്‍വേ ഹെല്‍പ് ലൈന്‍ 9846200100

 

Related News from Archive
Editor's Pick