ഹോം » പ്രാദേശികം » ആലപ്പുഴ » 

ഗതാഗത തടസ്സം; യാത്രക്കാര്‍ വലയുന്നു

December 7, 2017

ചേര്‍ത്തല: ചേര്‍ത്തലതണ്ണീര്‍മുക്കം പൊതുമരാമത്ത് നിരത്ത് റോഡ് പുന:നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണികള്‍ നടത്താത്ത ദിവസം റോഡ്പൂര്‍ണമായി ഗതാഗതത്തിന് തുറന്നിടണമെന്ന് ആവശ്യം ശക്തമാകുന്നു. ഭാഗിഗകമായി പണി നടക്കുന്ന സമയത്ത് ഒറ്റവരി ഗതാഗതത്തിന് തുറന്നുകൊടുക്കണം. വാരനാട് കവല, പഞ്ചായത്ത് കവല, കൊക്കോതമംഗലം, കട്ടച്ചിറ ഭാഗങ്ങളിലുള്ളവര്‍ വാഹനഗതാഗതം ഇല്ലാത്തതിനാല്‍ കഷ്ടപ്പെടുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി റോഡിന്റെ ഉപരിതലത്തിലെ ടാര്‍ ഇളക്കുന്ന ജോലിയാണ് നടക്കുന്നത്. മെറ്റില്‍ കിട്ടാത്തതാണ് പണികള്‍ക്ക് തടസ്സം. കാളികുളത്തിനു കിഴക്കുവശത്തുനിന്നും കട്ടച്ചിറ ഭാഗം വരെ മെറ്റിലിട്ട് എംസാന്റ് ചേര്‍ത്ത് സോള്‍ ചെയ്തിട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളില്‍ ഭയങ്കര പൊടിശൈല്യമാണ്. അതിന് വെള്ളമൊഴിച്ചു കൊടുത്താല്‍ ഒഴിവാക്കാന്‍ കഴിയും. റോഡുപണി നടക്കുന്ന വിവരം പൊതുമരാമത്ത് വിശദമായി അറീയിപ്പ് നല്‍കിയിട്ടില്ല. വ്യക്തമായ മുന്നറീപ്പ് ബോര്‍ഡുകളുമില്ല. ഇത് പി.ഡബ്ലിയുഡി നിയമത്തിന്റെ ലംഘനമാണ്.

Related News from Archive
Editor's Pick