ഹോം » പ്രാദേശികം » ആലപ്പുഴ » 

ആലപ്പുഴ ബൈപ്പാസ്: പരിപാലന ചാര്‍ജ്ജുകള്‍ റെയില്‍വേ ഒഴിവാക്കി

December 7, 2017

ആലപ്പുഴ: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായ തുമ്പോളി, പുന്നപ്ര റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് സൂപ്പര്‍വിഷന്‍, മെയിന്റനന്‍സ് ചാര്‍ജ്ജുകള്‍ അടയ്ക്കുന്നത് ഇളവ് നല്‍കി ഉത്തരവ് ലഭിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് സൂപ്പര്‍വിഷന്‍ ചാര്‍ജ്ജ്, മെയിന്റനന്‍സ് ചാര്‍ജ്ജ് എന്നിവയുടെ വിഹിതമായി 2.13 കോടി രൂപ റെയില്‍വേ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ പ്രവൃത്തിക്ക് ആറു മാസത്തിലധികം കാലതാമസം ഉണ്ടായതായി മന്ത്രി അറിയിച്ചു. ഇതിന് ഈ ഉത്തരവോടുകൂടി പരിഹാരമായി.കേരളത്തിലെ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറികേന്ദ്രമന്ത്രാലയവുമായും കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

Related News from Archive
Editor's Pick