ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പരിശോധന: 80 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു

December 6, 2017

കണ്ണൂര്‍: കണ്ണൂര്‍ ആര്‍ ടി ഒ യുടെ നിര്‍ദ്ദേശ പ്രകാരം ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍ 80 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. കാതടിപ്പിക്കുന്ന ശബ്ദം പുറപ്പെടുവിച്ച ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്യുന്നതിന് നോട്ടീസ് നല്‍കി. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ എന്നിവ ഘടിപ്പിച്ച 30 ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വികരിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഉപയോഗിച്ച 20 പേര്‍ക്കെതിരെയും ഇന്‍ഷൂറന്‍സ് ഹെല്‍മെറ്റ് എന്നിവ ഇല്ലാതെ സര്‍വീസ് നടത്തിയ അഞ്ച് വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു. സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പിഴ ഇനത്തില്‍ 75,000 രൂപ ഈടാക്കി. എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ അനൂപ് എസ്, അസി.എം വി ഐ അജ്മല്‍ഖാന്‍, മനോജ്കുമാര്‍, ആര്‍ സരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick