ഹോം » പ്രാദേശികം » മലപ്പുറം » 

പച്ചക്കറി കൃഷിയുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍

December 6, 2017

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ തരിശ് അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിന് രസമൂറും വിഭവങ്ങള്‍ക്കായി പച്ചക്കറി ഉല്‍പാദിപ്പിക്കാനൊരുങ്ങുകയാണ് 16-ാം വര്‍ഡിലെ ഉദയം കുടുംബശ്രീ പ്രവര്‍ത്തകര്‍.
അങ്കണവാടിക്ക് സമീപം വനസംരക്ഷണ സമിതിക്ക് കീഴിലെ തരിശായ സ്ഥലത്താണ് പച്ചക്കറി കൃഷി ഇറക്കുന്നത്. പദ്ധതി പ്രകാരം വഴുതന, മുളക്, ചീര, പയര്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുക.
ഈ പച്ചക്കറിയുടെ സംരക്ഷണവും കുടുംബശ്രീ പ്രവര്‍ത്തര്‍ തന്നെ ഏറ്റെടുക്കും. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം മുനീഷാ കടവത്ത് നിര്‍വഹിച്ചു.
സിഡിഎസ് പ്രസിഡന്റ് പി. ശാന്തി അദ്ധ്യക്ഷയായി. കൃഷി ഓഫീസര്‍ ലിജു അബ്രഹാം, അജിതകുമാരി, പി. സി. സുന്ദരന്‍, മോഹന കൃഷ്ണന്‍, കുട്ടിമാളു, രഞ്ജിത, സുബൈദ എന്നിവര്‍ സംസാരിച്ചു.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick