ഹോം » പ്രാദേശികം » മലപ്പുറം » 

അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍

December 6, 2017

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പെന്‍ഷനേഴ്സ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴിന് സര്‍വ്വകലാശാല ഇസ്ലാമിക് ചെയര്‍ ഹാളില്‍ അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി.എല്‍.ശ്രീധരന്‍ അദ്ധ്യക്ഷനാവും.
യൂണിവേഴ്സിറ്റി ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരല്ലെന്ന ആദായനികുതി വകുപ്പിന്റെ പരമാര്‍ശം പിന്‍വലിക്കുകയും 2014 ജൂലൈ മുതല്‍ വിരമിച്ച യൂണിവേഴ്സിറ്റി ജീവനക്കാരുടെ തടഞ്ഞുവെച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കണ്‍വെന്‍ഷന്‍.
യുജിസി നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്കനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പാസാക്കി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഒപ്പ് വെച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട സ്റ്റാറ്റിയൂട്ടറി യൂണിവേഴ്സിറ്റികളും അതിലെ ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരല്ലെന്ന് പറയുന്നത് വിചിത്രമാണെന്ന് ഇവര്‍ പറഞ്ഞു.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick