ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ഓഖി: പകര്‍ച്ചവ്യാധിക്ക് സാധ്യത

December 6, 2017

നിര്‍ബന്ധമായും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം
ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം
തണുത്തതും, പഴകിയതുമായ
ആഹാരസാധനങ്ങള്‍ ഒഴിവാക്കണം
ഭക്ഷണത്തിനു മുന്‍പും, ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകണം
കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി
സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട് എങ്കില്‍ ചൂട്
വെള്ളത്തില്‍ മുറിവ് കഴുകി വൃത്തിയാക്കണം
പനിയോ, മറ്റേതെങ്കിലും രോഗ ലക്ഷണങ്ങളോ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അിറയിക്കുകയും ചികിത്സ
തേടുകയും വേണം.

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുവാന്‍ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ചുഴലിക്കാറ്റിനെതുടര്‍ന്ന് തീരങ്ങളിലേക്ക് വന്‍തോതില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ അടിഞ്ഞു കൂടിയിട്ടുള്ളതിനാല്‍ ഇനിയൊരു മഴ പെയ്താല്‍ വെള്ളം കെട്ടിനിന്ന് ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി മുതലായവ വരുന്നതിന് സാധ്യതയുണ്ട്.സെപ്റ്റിക് ടാങ്കുകളില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകിയിട്ടുള്ളതിനാല്‍ വയറിളക്കം, കോളറ, ടൈഫോയ്ഡ് മുതലായ അസുഖങ്ങള്‍ക്കും സാധ്യതയുണ്ട്. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ഒഴിവാക്കുന്നതിനായി തദ്ദേശ വാസികള്‍ താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സുഹിത അറിയിച്ചു.

Related News from Archive
Editor's Pick