ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ശബരിമല തീര്‍ത്ഥാടനം ഇനി മുതല്‍ പ്ലാസ്റ്റിക്കില്ലാതെ

December 6, 2017

തൃശൂര്‍: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്ക് പോലുള്ള അശുദ്ധ വസ്തുക്കള്‍ പുണ്യസ്ഥലങ്ങളില്‍ എത്താതിരിക്കുവാനുള്ള മുന്‍കരുതല്‍ എടുക്കുമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ഗുരുസ്വാമി സംഗമത്തില്‍ തീരുമാനമായി. കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി. പി.വിജയന്‍ മുഖ്യ പ്രഭാഷണം നടത്തി. പി. ചിത്രന്‍ നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ ദേവസ്വം പ്രതിനിധികളും നൂറുകണക്കിന് ഗുരുസ്വാമിമാരും പങ്കെടുത്തു. പ്രൊഫസര്‍ എം. മാധവന്‍ കുട്ടി സ്വാഗതവും ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ള നന്ദിയും പറഞ്ഞു. പദ്ധതിയുടെ ‘ഭാഗമായി പ്ലാസ്റ്റിക്ക് പോലുള്ള അശുദ്ധ വസ്തുക്കള്‍ ഇല്ലാത്ത കെട്ടുനിറകിറ്റ് തിരുവമ്പാടി ദേവസ്വത്തില്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.വിവരങ്ങള്‍ക്ക് :- 9847307486.

Related News from Archive
Editor's Pick