ഹോം » പ്രാദേശികം » കോട്ടയം » 

അനധികൃത നിര്‍മ്മാണം നടത്തുന്നുവെന്ന് പരാതി

December 6, 2017

കൈപ്പുഴമുട്ട്: ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കോട്ടയം-ചേര്‍ത്തല റോഡിന് കിഴക്കുവശത്തായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയും, റവന്യൂ രേഖകളില്‍ നിലമായി കിടക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.
കുമരകത്തെ പ്രദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ ബന്ധുവിന്റെ ഭൂമിയിലാണ് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. മുന്‍പ് ഈ സ്ഥലത്ത് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോള്‍ നാട്ടുകാരുടെ പരാതിയില്‍ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ഇപ്പോള്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്.

Related News from Archive
Editor's Pick