ഹോം » പ്രാദേശികം » വയനാട് » 

വിവേകാനന്ദ ദര്‍ശനം ഐക്യപ്പെടലിന്റേത്

December 6, 2017

ലക്കിടി: രോഗാതുരമായ സമൂഹത്തിന് പ്രത്യേക പ്രാര്‍ഥനകള്‍പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുന്ന കാലത്ത് വിവേകാനന്ദദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് ഐക്യപ്പെടലിന്റെയും സഹവര്‍ത്തിത്വത്തിന്റയും മാനവിക ദര്‍ശനമായിരുന്നെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ്. സ്വാമി വിവേകാന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125ാം വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌ററിറ്റിയൂട്ടും ജില്ലാഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ്‌വകുപ്പും സംയുക്തമായി ലക്കിടി ഓറിയന്റല്‍കോളജില്‍ സംഘടിപ്പിച്ച വിവേകാനന്ദസ്പര്‍ശം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പോളവത്കരണത്തിനെതിരെ 100 കൊല്ലം മുമ്പ് പ്രഖ്യാപനം നടത്താന്‍ സ്വാമി വിവേകാനന്ദന് കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു എപ്പോഴും ഉണര്‍ന്നിരിക്കുക എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്നും കെ.ഇ.എന്‍.പറഞ്ഞു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ ഡയരക്ടര്‍ കെ.സി.റോബിന്‍സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഭരണ സമിതിയംഗം സി.ആര്‍.ദാസ്, എഡിറ്റര്‍ ഡോ.രാധികാ സി.നായര്‍, അഡ്വ.എം.വേണുഗോപാല്‍, അസി.എഡിറ്റര്‍ കെ.എസ്.സുമേഷ്, യു.ബി.സംഗീത എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick