ഹോം » പ്രാദേശികം » ഇടുക്കി » 

വ്യാജ ആരോപണം; മദ്ധ്യവയസ്‌കന് വെട്ടേറ്റു

December 6, 2017

 

കരിങ്കുന്നം: വ്യാജ ആരോപണം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബന്ധു മദ്ധ്യവയസ്‌കനെ വെട്ടി പരിക്കേല്‍പ്പിച്ചു. പുറപ്പുഴ കൊടുകുത്തി പാലത്തുതറയ്ക്കല്‍ രവി(48)യ്ക്കാണ് ചൊവ്വാഴ്ച ഉച്ചയോടെ വെട്ടേറ്റത്.
സംഭവത്തില്‍ ഇയാളുടെ ബന്ധുകൂടിയായ കൊടുകുത്തി മരോട്ടിക്കല്‍ സോമന്‍(64)നെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കൈയ്ക്ക് പരിക്കേറ്റ രവി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിന് വെട്ടുന്നതിനിടെ കൈ കൊണ്ട് തടയുകയായിരുന്നു. 17 തുന്നിക്കെട്ടലുകള്‍ ഉണ്ട്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; ഇരുവരും തമ്മില്‍ ദീര്‍ഘനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. അടുത്തിടെ സോമന് മദ്യവില്‍പ്പന ഉണ്ടെന്ന് രവി പറഞ്ഞ് പരത്തി.
ഇതിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് എടുത്തു. എസ്‌ഐ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

Related News from Archive
Editor's Pick