ഹോം » ഭാരതം » 

ഇന്ത്യൻ എംബസി ജറുസലേമിലേക്ക് മാറ്റണം

വെബ് ഡെസ്‌ക്
December 7, 2017

ന്യൂദല്‍ഹി: ഡൊണാള്‍ഡ് ട്രംപ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തി.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്. നിലവില്‍ ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന എംബസി അങ്ങോട്ടേക്ക് മാറ്റണമെന്ന ആവശ്യമാണ് സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചിരിക്കുന്നത്. തര്‍ക്ക ഭൂമിയായ ജറുസലേമില്‍ മറ്റ് രാജ്യങ്ങള്‍ക്കൊന്നും നിലവില്‍ നയതന്ത്ര കാര്യാലയങ്ങളില്ല. ഇസ്ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം.

നഗരത്തിന്റെ പദവി സംബന്ധിച്ച്‌ ഇസ്രായേലും പാലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇസ്രായേല്‍ -പാലസ്തീന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ നടപടി.

Related News from Archive
Editor's Pick