ഹോം » ഭാരതം » 

ഉത്തരാഖണ്ഡിലും ദല്‍ഹിയിലും ഭൂചലനം

വെബ് ഡെസ്‌ക്
December 7, 2017

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലും ദല്‍ഹിയിലും ഭൂചലനം. ബുധനാഴ്ച രാത്രിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ചലനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

ഡെറാഡൂണില്‍ 121 കിലോമീറ്റര്‍ കിഴക്ക് മാറി രുദ്രപ്രയാഗ് ജില്ലയാണ് പ്രഭവകേന്ദ്രം. റൂര്‍ക്കി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലും ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഇതിന്റെ അനുരണനമുണ്ടായി.

24 മണിക്കൂറിനുള്ളില്‍ ഉത്തരാഖണ്ഡിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച സംസ്ഥാനത്ത് റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Related News from Archive
Editor's Pick