ഹോം » കേരളം » 

പി.വി അന്‍വറിനോട് സ്പീക്കര്‍ വിശദീകരണം തേടും

വെബ് ഡെസ്‌ക്
December 7, 2017

തിരുവനന്തപുരം: ഇടത് എം‌എല്‍‌എ പി.വി അന്‍വറിനോട് സ്പീക്കര്‍ വിശദീകരണം തേടും. നിയമസഭ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതിനാലാണ് വിശദീകരണം തേടിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ പരാതിയിലാണ്നടപടി.

എം‌എല്‍‌എയുടെ നിയമലംഘനങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലായിരുന്നു നിയമസഭാ സമിതിയില്‍ നിന്ന് അന്‍‌വറിനെ ഒഴിവാക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടത്. മലപ്പുറം ജില്ലയിലെ പെരകമണ്ണ, തൃക്കലങ്ങോട്, പെരങ്കമണ്ണ, ഓര്‍ങ്ങാട്ടിരി, കോഴിക്കോട്ടെ കൂടരഞ്ഞി എന്നീ വില്ലേജുകളിലാണ് അന്‍‌വര്‍ പരിധിക്കപ്പുറം ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതില്‍ പരിസ്ഥിതിലോല പ്രദേശങ്ങളും ഉള്‍പ്പെടും.

എം‌എല്‍‌എയ്ക്കെതിരെ കഴിഞ്ഞ ദിവസം ലാന്‍‌ഡ് ബോര്‍ഡും അന്വേഷണം തുടങ്ങിയിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick