ഹോം » കേരളം » 

കാണാതായ 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

വെബ് ഡെസ്‌ക്
December 7, 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. വ്യോമസേന നടത്തിയ തെരച്ചിലില്‍ കോഴിക്കോട്ട് തീരത്തുനിന്നുമാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം കവരത്തിയില്‍ എത്തിക്കും.

അതേസമയം തീരസേനയും മറൈന്‍ എന്‍ഫോഴ്സും നടത്തിയ തെരച്ചില്‍ ഇന്ന് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ, കൊച്ചി പുറം കടലില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related News from Archive
Editor's Pick