ഹോം » കായികം » 

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ കോഹ്‍ലി രണ്ടാം സ്ഥാനത്ത്

വെബ് ഡെസ്‌ക്
December 7, 2017

ലണ്ടൻ: ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‍ലി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. തന്റെ കരിയറിലെ മികച്ച സ്കോറായ 243 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും നേടി കോഹ്‍ലി മൂന്ന് സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ആണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും അഞ്ചാം സ്ഥാനം കെയിന്‍ വില്യംസണുമാണ്.

Related News from Archive
Editor's Pick