ഹോം » ഭാരതം » 

വിമർശനങ്ങൾ മുറുകുന്നു ; രാഹുൽ ബാബർ ഭക്തൻ

വെബ് ഡെസ്‌ക്
December 7, 2017

ന്യൂദൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണക്കറ്റ് വിമർശിച്ച് ബിജെപി നേതാവ് ജി വി എല്‍ നരസിംഹ റാവു. രാഹുല്‍ ബാബര്‍ ഭക്തനും ഖില്‍ജിയുടെ പരമ്പരയിൽപ്പെട്ടവനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാഹുല്‍ ഗാന്ധി ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍ യാബ് ജിലാനി, എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുകയാണെന്ന് അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തി.

രാമക്ഷേത്രം തകര്‍ത്തത് ബാബറാണ്. സോമനാഥ ക്ഷേത്രം കൊള്ളയടിച്ചത് ഖില്‍ജിയും. ഇസ്ലാമിക നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പമാണ് നെഹ്റു കുടുംബത്തിന്റെ നിലനിൽപ്പെന്ന് അദ്ദേഹം പറഞ്ഞു. പരിഹാസ്യരായ കുടുംബക്കാര്‍ എന്നായിരുന്നു റാവുവിന്റെ ട്വീറ്റ്.

കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ബാബറി മസ്ജിദ് കേസിന്റെ വിധി പറയുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന 2019 ജൂലൈ വരെ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റാവുവിന്റെ ട്വീറ്റ്.

Related News from Archive
Editor's Pick