ഹോം » കേരളം » 

ഓഖി: സര്‍ക്കാര്‍ പാക്കേജ് ലത്തീന്‍ സഭ തള്ളി

വെബ് ഡെസ്‌ക്
December 7, 2017

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ലത്തീന്‍ സഭ തള്ളി . പക്കേജ് മത്സ്യതൊഴിലാളികളെ അപഹസിക്കുന്നതാണെന്നും പാക്കേജ് അംഗീകരിക്കാനാകില്ലെന്നും ലത്തീന്‍ രൂപതാ വികാരി യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.

പാക്കേജ് പുന:പ്പരിശോധിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. പാക്കേജ് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് യൂജിന്‍ പെരേര മുന്നറിയിപ്പ് നല്‍കി. പാക്കേജ് സര്‍ക്കാര്‍ പുന:പ്പരിശോധിക്കണം. ഇല്ലെങ്കില്‍ സഭ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും.

ഇത് തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല. സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും യൂജിന്‍ പെരേര പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick