റാമള്ള/വെസ്റ്റ് ബാങ്ക്: ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിക്കെതിരേ വെസ്റ്റ് ബാങ്കിലും റാമള്ളയിലും പ്രതിഷേധം ശക്തം. പലസ്തീനിയന്‍ പ്രതിഷേധക്കാര്‍ റാമള്ള, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ ഇസ്രേലി സൈന്യവുമായി ഏറ്റുമുട്ടി.
റാമള്ളയില്‍ ഇസ്രയേല്‍ സൈന്യം പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ സൈനികര്‍ക്കുനേരെ കല്ലെറിയുകയും കത്തിച്ച ടയറുകള്‍ ഉരുട്ടിവിടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ചിലര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്.
ഇഇസ്രയേലിനെതിരേ മൂന്നാം വിപ്ലവത്തിന് ഹമാസ് പ്രവര്‍ത്തകരോട് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തവര്‍ അമേരിക്കന്‍, ഇസ്രേലി പതാകകള്‍ കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: