കാന്‍ബറ: ആസ്ട്രേലിയയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി. ഇത്തരം വിവാഹങ്ങള്‍ക്ക് നിയമസാധുത നല്കുന്ന നിയമം പാര്‍ലമെന്റ് ഏകകണ്ഠേന പാസാക്കി. ഇതോടെ സ്ത്രീ, പുരുഷ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇനി നിയമപരിരക്ഷയായി.
ജനങ്ങള്‍ക്കിടയില്‍ തപാല്‍ വഴി സര്‍വ്വേ നടത്തിയ ശേഷമാണ് ചരിത്രം കുറിച്ച നിയമം പാസാക്കിയത്. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമേ അനുവദിക്കൂയെന്ന് 2004ല്‍ ആസ്ട്രേലിയ നിയമം പാസാക്കിയിരുന്നു. ആ നിയമമാണ് ഇപ്പോള്‍ മാറ്റിയത്. സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന 25-ാമത് രാജ്യമാണ് ആസ്ട്രേലിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: