പത്തനാപുരം: കുരിയോട്ടുമല സഹകരണ എഞ്ചിനീയറിങ് കോളെജിലെ ചോദ്യപേപ്പര്‍ ചോര്‍ന്നു. എഞ്ചിനിയറിങ് രണ്ടാം വര്‍ഷ അപ്ലൈഡ് ഇലക്ട്രോ മജസ്റ്റിക് തിയറിയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. കഴിഞ്ഞ ദിവസം നടക്കാനിരുന്ന പരീക്ഷയുടെ പേപ്പര്‍ രണ്ട് ദിവസം മുന്‍പേ വാട്സാപ്പ് വഴി പ്രചരിക്കുകയായിരുന്നു.
ലാപ്ടോപ്പില്‍ നിന്നുള്ള ചിത്രമാണ് വാട്സാപ് വഴി പ്രചരിച്ചത്. യൂണിവേഴ്സിറ്റി തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ സ്വകാര്യ ഏജന്‍സികളെയാണ് വിതരണത്തിന് ഏല്‍പ്പിക്കുന്നത്.അവരില്‍ നിന്ന് പ്രചരിച്ചതാണെന്ന് സംശയിക്കുന്നു.
തിങ്കളാഴ്ചയാണ് പരീക്ഷ ആരംഭിച്ചത്. രണ്ടാം ദിവസത്തെ പേപ്പറാണ് ചോര്‍ന്നത്. ഇത് ചില കോളേജുകളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞവര്‍ഷം ഒന്നാം വര്‍ഷത്തെ ബേസിക് ഇലക്ടിക്കലിന്റെ ചോദ്യപേപ്പറും ചോര്‍ന്നിരുന്നു. കുട്ടികള്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലന്ന് ആക്ഷേപമുണ്ട്.
അധികൃതര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ചോര്‍ന്ന സംഭവത്തിലും കുട്ടികളും രക്ഷിതാക്കളും പരാതി കൊടുക്കാനൊരുങ്ങുകയാണ്. സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: