കൊല്ലം: കടലില്‍ പോകുന്നവര്‍ ജീവന് സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും കൃത്യതയോടെ ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ:എസ്. കാര്ത്തികേയന് പറഞ്ഞു. മൂതാക്കരയില്‍ ക്വയിലോണ്‍ അമച്വര്‍ റേഡിയോ ലീഗിന്റെ ആ’ിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകളില്‍ നല്കിയ വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കുന്നതിന് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയര്‍ലെസ് സെറ്റുകള്‍ തുടര്‍ച്ചയായ സംഭാഷണത്തിന് ഉപയോഗിക്കരുത്. അവശ്യഘട്ടങ്ങളിലൊഴികെയുള്ള ഉപയോഗം അപകടമുന്നറിയിപ്പ് സന്ദേശങ്ങളുടെ വ്യക്തതയെ പ്രതികൂലമായി ബാധിക്കും. ഉപകരണത്തിന്റെ സാങ്കേതിക വശങ്ങള് പരിശീലനത്തിലൂടെ ഓരോരുത്തരും സ്വായത്തമാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിപാടിയില്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ക്യുആര്‍എല്‍ പ്രസിഡന്റ് പി. സുരേന്ദ്രന്, സെക്രട്ടറി നിഷാന്ത്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: