ചവറ: പര്‍ദ്ദ ധരിച്ച് വിവാഹം നടക്കുന്ന ആഡിറ്റോറിയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ ചവറ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശികളായ അജ്ഞലി(21), നന്ദിനി(26) എന്നിവരെയാണ് പിടിച്ചത്. വെറ്റമുക്കിന് സമീപത്തുള്ള ആഡിറ്റോറിയത്തില്‍ കല്യാണത്തിനായി എത്തിയ രണ്ടുവയസുകാരിയുടെ സ്വര്‍ണ്ണപാദസരവും വളകളും കവരുന്നതിനിടെയാണ് ഇവര്‍ നാട്ടുകാരുടെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: