ഇരിട്ടി: അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ഓട്ടോ റിക്ഷയില്‍ എത്തി കഞ്ചാവ് വിതരണം ചെയ്യാന്‍ ശ്രമിക്കവെ രണ്ട് പേര് പോലീസ് പിടിയില്‍. ചരല് സ്വദേശിയും ഓട്ടോ െ്രെഡവറുമായ രഞ്ജു ജോസ് (36), പായം കരിയാല്‍ സ്വദേശിപുളിക്കല് സിജു (29) എന്നിവരെയാണ് കരിക്കോട്ടക്കരി വനിത എസ്ഐ സാലി ജോസഫ് പിടികൂടി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 250 ഗ്രാം കഞ്ചാവും പിടികൂടി. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. മലയോര മേഖലയിലെ സ്കൂള്‍ ,കോളജ് പരിസരവും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍ എന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: