തലശ്ശേരി: മുസ്ലിം മതഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന തെളിവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. അഡ്വ.ഒ.ജി.പ്രേംരാജ് മുഖേനയാണ് ജാമ്യഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് മനാഫ് റഹ്മാനെയും ചിറക്കര കുഴിപ്പങ്ങാട്ടെ തൗഫീഖില്‍ യു.കെ.ഹംസയെയും കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുഎപിഎ സെക്ഷന്‍ 38, 39 വകുപ്പു പ്രകാരമാണ് കുറ്റം ചുമത്തിയിരുന്നത്. ഹംസയും മനാഫും സുഹൃത്തുക്കളായിരുന്നു. ആറ് മാസം മുന്‍പ് കുടു:ബത്തേയും കൂട്ടി സിറിയയിലേക്ക് പോവാന്‍ മംഗലാപുരം വിമാനത്താവളത്തിലെത്തിയ മനാഫിനെ കേന്ദ്ര ഏജന്‍സി തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതില്‍ പിന്നീട് ഇയാള്‍ രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മനാഫ് സമര്‍പ്പിച്ച ജാമ്യഹരജി വാദത്തിനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: