കണ്ണൂര്‍: കടമ്പൂര് കോണ്‍ഗ്രസ്സ് ഭവന് സിപിഎം സംഘം അടിച്ച് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. കടമ്പൂര് ഹൈസ്കൂളിന് സമീപത്തെ ഓഫീസിന്റെ ജനലുകളും വാതിലുകളും പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. ഓഫീസിനകത്തെ കൊടിതോരണങ്ങളും ഫോട്ടോകളും അടിച്ച് തകര്‍ത്തു. നേരത്തെയും ഓഫീസിന് നേരെ അക്രമം നടന്നിട്ടുണ്ട്. കടമ്പൂരിന് സമീപത്തെ മടപ്പുരയില്‍ ഇന്നലെ ഉത്സവം നടന്നിരുന്നു. ഉത്സവം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: