പോത്തന്‍കോട്: കണിയാപുരം സബ്ജില്ലാ കലോത്സവത്തില്‍ ജനറല്‍വിഭാഗത്തില്‍ ഒന്നാംസ്ഥാനവും അറബ് കലോത്സവത്തില്‍ രണ്ടാംസ്ഥാനവും നേടി പോത്തന്‍കോട് സെന്റ് തോമസ് യുപി സ്കൂള്‍ തുടര്‍ച്ചയായി അഞ്ചാംതവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി ശ്രുതിവിജയന് ജനറല്‍വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി യുപി വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കി. ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ മാത്യുചരിവുകാലായില്, പ്രഥമാധ്യാപിക വി.എസ്. ത്രേസ്യാമ്മ, പിടിഎ പ്രസിഡന്റ് നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: