കാട്ടാക്കട: എഴുത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ എഴുത്തുകാരന് സി.വി. ബാലകൃഷ്ണനെ പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആന്റ് കലാസാംസ്കാരികകേന്ദ്രം ആദരിച്ചു. മിനര്‍വ സുകുമാരന്റെ അധ്യക്ഷതയില്‍ ഐ.ബി. സതീഷ് എംഎല്‍എ ആദരസായാഹ്നം ഉദ്ഘാടനം ചെയ്തു. ഭാവനയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ എഴുത്തുകൂട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. കറന്റ്ബുക്സ് ജോണി, പഞ്ചായത്തംഗങ്ങളായ ചെറുപുഷ്പം, ശ്രീകല, ജയചന്ദ്രന്, പൂഴനാട് ഗോപന്, അജി ദൈവപുര എന്നിവര്‍ സംസാരിച്ചു. എഴുത്തുകൂട്ടത്തിലെ അംഗങ്ങളും സിവിക്ക് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: