തിരുവനന്തപുരം: വേദനസംഹാരികളോ ഔഷധങ്ങളോ കൂടാതെ കേശാദിപാദമുള്ള എല്ലാവിധ വേദനകളും സ്വയം ശമിപ്പിക്കാന്‍ പരിശീലിപ്പിക്കുന്ന ആറുമാസത്തെ പ്രതിവാര അമൃത ജീവനം സൗജന്യ കോഴ്സും ബയോവര്മ ചികിത്സയും കൂടാതെ ഭജന, അര്‍ച്ചന, ധ്യാനം, ഗീതാപഠനം, ബാലസംസ്കാരകേന്ദ്രം ക്ലാസുകള്‍ എന്നിവയും ഞായറാഴ്ച രാവിലെ 10 മുതല്‍ ഉണ്ടായിരിക്കും. മൂന്നു മുതല്‍ ഏഴു തവണ വരെയുള്ള ചികിത്സ കൊണ്ട് ദീര്‍ഘകാല രോഗങ്ങളും മറ്റ് മാറാവ്യാധികളും സുഖപ്പെടുത്തുന്ന അസ്ട്രല്‍ ഹീലിംഗ് എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതല്‍ 1 മണി വരെ ഉണ്ടായിരിക്കും. ചികിത്സ ആവശ്യമായവരും 24, 25 തീയതികളില്‍ മഠത്തില്‍ നടത്തുന്ന അതിന്റെ പ്രഥമശ്രേണീ കോഴ്സിന് ചേരാന്‍ ആഗ്രഹിക്കുന്നവരും 9400926140 ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: