തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടനയായ സക്ഷമയുടെ നേമം മണ്ഡലത്തിന്റെ ഒന്നാംഘട്ട മൂല്യനിര്‍ണയ ക്യാമ്പ് നടന്നു. ഗവ. വിവിഎച്ച്എസ് സ്കൂളില്‍ നടന്ന ക്യാമ്പില്‍ മുന്നൂറില്പരം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. അമ്പത് ദിവസത്തിലുള്ളില്‍ ഇവര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ ക്യാമ്പ് സന്ദര്‍ശിച്ചു സക്ഷമ ജില്ലാപ്രസിഡന്റ് രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. നേമം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഗോപന് അധ്യക്ഷത വഹിച്ചു. സക്ഷമ തിരുവനന്തപുരം സെക്രട്ടറി സന്തോഷ് കുടപ്പനക്കുന്ന് പരിപാടി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, തിരുമല അനില്‍, ആശാനാഥ്, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. നേമം മണ്ഡലത്തിന്റെ രണ്ടാംഘട്ട മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ ആറ്റുകാല്‍ ചിന്മയ സ്കൂളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: