ആലപ്പുഴ: അപകടത്തില്‍ തളര്‍ന്നയാള്‍ക്ക് 9.90ലക്ഷം രൂപയുടെ നഷ്ടപരിഹാരം. കോടതിയില്‍ ആംബുലന്‍സിലെത്തിച്ചാണ് നഷ്ടപരിഹാരം നല്‍കിയത്. പുറക്കാട് 13-ാം വാര്‍ഡില്‍ ഗന്ധര്വന് പറമ്പില്‍ ബാലാനന്ദന് (56)ആണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്നത്. 2012 ജനുവരിയില്‍ കൊല്ലം കാവനാടായിരുന്നു അപകടം. ഇന്നലെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയും അമ്പലപ്പുഴ താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ചേര്‍ന്ന് നടത്തിയ അദാലത്തില്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം കേസ് പരാതിക്കാരും ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരത്തിന് ധാരണയായത്. ഈ തുകയുടെ ചെക്ക് കോടതി വളപ്പിലെത്തിച്ച ആംബലന്‍സില്‍ കിടന്നാണ് ജഡ്ജിയില്‍ നിന്നും ബാലാനന്ദന് ഏറ്റുവാങ്ങിയത്. ഇന്നലെ നടന്ന അദാലത്തില്‍ വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ 3.90 കോടി രൂപ തീര്‍പ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: