അരൂര്‍: ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന കടവില്പ്പറമ്പ് ചെട്ടുതറ തീരദേശ കോളനി റോഡ് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. പാടശേഖരത്തിന്റെ ഇരു വശങ്ങളില് നിന്നും നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഇവ കൂട്ടി യോജിപ്പിക്കാനായിട്ടില്ല. നിര്‍മ്മാണത്തിനായി ലക്ഷങ്ങള്‍ മുടക്കിയെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ക്ക് കാല്‍നട യാത്രപോലും അസാദ്ധ്യമായ നിലയിലാണ്. ഏഴാം വാര്‍ഡില്‍ കുന്നം വീട് പൊന്നങ്ങാട്ട് റോഡുപണി തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ മുടക്കി ആരംഭിച്ചെങ്കിലും പണി പൂര്‍ത്തീകരിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: