കണ്ണൂര്‍: ലൈസന്സെഡ് എഞ്ചിനീയേര്‍സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷ (ലെന്‍സ് ഫെഡ്)ന്റെ പത്താമത് സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധുകല്യാണ മണ്ഡപത്തില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നിര്‍മാണ മേഖലയില്‍ സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കുന്ന ലെന്സ്ഫെഡിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കണമെന്ന് പി.കെ.ശ്രീമതി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സോവനീര്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പ്രകാശനം ചെയ്തു. സാങ്കേതിക രംഗത്ത് ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് പി.കെ.ബാലന് എന്‍ഡോവ്മെന്റ് കോര്പറേഷന് മേയര്‍ ഇ.പി.ലത വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.സി.വി.ദിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.സി.മധുസൂദനന്, ആര്. കെ.മണിശങ്കര്‍, യു.എ.ഷബീര്‍, കെ.സലീം, പി.മമ്മദ് കോയ, മുഹമ്മദ് ഇഖ്ബാല്‍, എന്‍.വി.പ്രഭാകരന്, ആര്.ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: