കഞ്ഞിക്കുഴി: വീടിന് മുറ്റത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ മണിയാറന്‍കുടി സ്വദേശിയായ പതിനേഴുകാരന് പിടിയില്‍.
വ്യാഴാഴ്ച രാത്രിയിലാണ് പഴയരിക്കണ്ടത്തിന് സമീപം പ്രഭസിറ്റിയിലെ ഒരുവീട്ടില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോകുന്നത്. വീട്ടുടമസ്ഥന് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പതിനേഴുകാരന് പിടിയിലാവുന്നത്. ബസ് കിട്ടാതെ വന്നതോടെ നടന്ന് സ്ഥലത്തെത്തിയ പ്രതി വീട്ടില്‍ പോകുന്നതിനായാണ് സ്കൂട്ടര്‍ എടുത്തതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
വണ്ടിയില്‍ താക്കോല്‍ സൂക്ഷിച്ചതും സഹായകമായി. പ്രതിയെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: