ഹോം » സംസ്കൃതി » 

ലളിതാസഹസ്രനാമസ്തോത്രം

July 17, 2011

ഓം ജനന്യൈ നമഃ
സര്‍വ്വപ്രപഞ്ചത്തിനും ജന്മം നല്‍കിയവള്‍ക്ക്‌, അമ്മയ്ക്ക്‌ നമസ്കാരം!
ഓം ബഹുരൂപായൈ നമഃ
ബഹുക്കളായ രൂപങ്ങളോട്‌ കൂടിയവള്‍ക്ക്‌ വന്ദനം.
ഓം ബുധാര്‍ച്ചിതായൈ നമഃ
ബുധന്മാരാല്‍ – ജ്ഞാനികളാല്‍ ആരാധിക്കപ്പെടുന്ന ദേവിക്ക്‌ നമസ്കാരം!
ഓം പ്രസവിത്ര്യൈ നമഃ
പ്രകര്‍ഷണ പ്രപഞ്ചത്തെ പ്രസവിച്ചവള്‍ക്ക്‌, പ്രപഞ്ച ജനനിക്ക്‌ നമസ്കാരം!
ഓം പ്രചണ്ഡായൈ നമഃ
പ്രകൃഷ്ടമായ കോപത്തോടുകൂടി യുദ്ധത്തിനൊരുങ്ങിനില്‍ക്കുന്ന ദേവിക്ക്‌ നമസ്കാരം.

Related News from Archive
Editor's Pick