കൊയിലാണ്ടി: കോടതികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പൊതു സമൂഹത്തിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ പ്രസ്താവിച്ചു. കൊയിലാണ്ടി കോടതികളുടെ ദൈ്വ ശതാബ്ദി കെട്ടിടം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഭൗതിക സാഹചര്യമനുസരിച്ച് വരും കാലങ്ങളില്‍ പുതിയ കോടതികള്‍ ലഭ്യമാവാനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ദാസന് എം.എല്‍. എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ജില്ലാ ജഡ്ജ് എം.ആര്.അനിത അദ്ധ്യക്ഷത വഹിച്ചു.
തൊഴില്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് മുഖ്യാതിഥിയായിരുന്നു.കെ.ദാസന് എം.എല്‍, എ., നഗരസഭാ ചെയര്മാന് കെ.സത്യന് സബ്ബ് ജഡ്ജ് കെ.എസ്.മധു, ടി.ഹരിദാസ്, പി.എന്‍.രവീന്ദ്രന്, കോഴിക്കോട് ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേട്ട് ബി.പ്രഭാത് കുമാര്‍, അഡ്വ.കെ.അശോകന്, അഡ്വ.പി.കെ.സുഭാഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: