ആലപ്പുഴ: ജില്ലാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ഗോധനം പദ്ധതിയിലേക്ക് 15 ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. അമ്പലപ്പുഴ, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങന്നൂര്‍, ചേര്‍ത്തല, ഹരിപ്പാട്, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, വെളിയനാട് എന്നി േേബ്ലാക്കുകളില് യഥാക്രമം രണ്ട്, ഒന്ന്, രണ്ട്, രണ്ട്, ഒന്ന്, രണ്ട്, രണ്ട്, രണ്ട്, ഒന്ന് എന്നിങ്ങനെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ 15നകം അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ക്ക് വെള്ളപേപ്പറില്‍ വിശദമായ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അതത് ക്ഷീരവികസന ഓഫീസിലും ആലപ്പുഴ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍:0477-2252358.
പ്രതികരിക്കാൻ ഇവിടെ എഴുതുക: