ന്യൂദല്‍ഹി: വിവിധ കോടതികളിലായി ആറു ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കാണിത്.
ഒരു ദശാബ്ദത്തിലേറെയായിട്ടും വിചാരണ പോലും ആരംഭിക്കാതെയാണ് ഈ കേസുകള്‍ കെട്ടിക്കിടക്കുന്നത്. ബോംബെ ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്, ഒരു ലക്ഷം.
2016 അവസാനത്തെ കണക്കനുസരിച്ച് 40.15 ലക്ഷം കേസുകളാണ് 24 ഹൈക്കോടതികളിലായി കെട്ടിക്കിടക്കുന്നത്. ഇതില്‍ 19.45 ശതമാനം കേസുകളും 10 വര്‍ഷത്തിലധികമായി പഴക്കമുള്ളവയാണ്.
ബോംബെ ഹൈക്കോടതിയില്‍ മാത്രം പത്തുവര്‍ഷം പഴക്കമുള്ള 1,29,063 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 96,596 എണ്ണം സിവിലും 12,846 എണ്ണം ക്രിമിനലും.
പഞ്ചാബ്് – ഹരിയാന ഹൈക്കോടതിയാണ് രണ്ടാമത്. 99,625 കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയാണ് മൂന്നാമത് .(74315 കേസുകള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: