70 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

Monday 11 December 2017 2:30 am IST

അബ്ദുള്‍ ഗഫൂര്‍, അബുറഹ്മാന്‍, പിടികൂടിയ കറന്‍സി

പെരിന്തല്‍മണ്ണ: എഴുപതുലക്ഷത്തിന്റെ കുഴല്‍പ്പണവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍.

2000 രൂപയുടെ കറന്‍സികളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി അമാനത്ത് അബ്ദുള്‍ ഗഫൂര്‍ (38), മുള്ള്യാകുറിശ്ശി പന്തലാം ചേരിയില്‍ വീട്ടില്‍ അബുറഹിമാന്‍ (34) എന്നിവരാണ് പിടിയിലായത്.

പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി എം. പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ ടി. എസ്. ബിനു, ജൂനിയര്‍ എസ്‌ഐ. രാജേഷ് എം.ബി., ടൗണ്‍ ഷാഡോ പോലീസ് ടീം എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ പിടികൂടിയത്.