ഫാ. ടോം ഉഴുന്നാലിന് നിലമ്പൂരില്‍ പൗരസ്വീകരണം

Sunday 10 December 2017 9:33 pm IST

മലപ്പുറം: ഐഎസ് ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിന് നിലമ്പൂരില്‍ പൗരസ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലിറ്റില്‍ ഫഌവര്‍ ഫൊറോന ദേവാലയത്തില്‍ 12ന് രാവിലെ 10ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഉഴുന്നാലിന് 11ന് ഒസികെ ഓഡിറ്റോറിയത്തില്‍ പൗരസ്വീകരണം നല്‍കും. താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയാവും.
വാര്‍ത്താ സമ്മേളനത്തില്‍ സിബിവയലില്‍, ഷാജി പി. മാത്യു പൂവത്താനി, അബ്രഹാം ജോസഫ്, കോക്കാട്ട് എന്നിവര്‍ പങ്കെടുത്തു.