ഹോം » സംസ്കൃതി » 

വിനായക വിവാഹം

July 17, 2011

സൃഷ്ടി കര്‍മ്മം ആരംഭിച്ച നാന്മുഖന്‍ തന്റെ പുത്രികളായി വന്നുപിറന്ന സിദ്ധി, ബുദ്ധി ഇവരെ ഗണേശന്‌ വിവാഹം ചെയ്തുകൊടുക്കാനാഗ്രഹിച്ചു. ഇതറഞ്ഞ നാരദമഹര്‍ഷി കൈലാസത്തില്‍ ചെന്ന്‌ ഉമാമഹേശ്വരന്മാരെ വന്ദിച്ച്‌ ഗണേശന്റെ സന്നിധിയിലെത്തി വണങ്ങി. “ബ്രഹ്മപുത്രികളായ സിദ്ധിബുദ്ധിമാരെ വിനായകന്‌ പത്നിമാരായി നല്‍കുവാനുള്ള ആഗ്രഹം ചതുര്‍മുഖന്‍ പ്രകടിപ്പിച്ചു. തദനന്തരം സിദ്ധിബുദ്ധിമാരെയും ബ്രഹ്മാവിനെയും കാര്യം ഗ്രഹിപ്പിക്കുകയും ചെയ്തു.
ബ്രഹ്മാവ്‌ കൈലസത്തിലെത്തി പാര്‍വ്വതീപരമേശ്വരന്മാരോട്‌ അപേക്ഷിച്ചു. നാരദനെ ഏവരും ശ്ലാഘിച്ചു. ബ്രഹ്മാവ്‌ വിനായകദര്‍ശനം ചെയ്ത്‌ വണങ്ങി. തന്റെ പുത്രിമാരുമായുള്ള വിനായകന്റെ വിവാഹത്തിന്‌ അച്ഛമ്മമാരുടെ അനുഗ്രഹം ലഭിച്ച വിവരം ഉണര്‍ത്തിച്ചു. വിനായകനും സന്തോഷത്തോടെ സമ്മതിച്ചു. വിവാഹത്തിന്‌ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ശിവപാര്‍വ്വതീസമേതനായി സത്യലോകത്തെത്തിയ വിനായകനെ ചതുര്‍മ്മുഖനും വാണീദേവിയും സ്വീകരിച്ചു. സിദ്ധിയെയും ബുദ്ധിയെയും ഗണേശന്റെ ഇരുവശങ്ങളിലുമിരുത്തി. പാണിഗ്രഹണാനന്തരം ഉമാമഹേശ്വരന്മാരെ പ്രദക്ഷിണം ചെയ്തു. സര്‍വ്വദേവന്മാരുടെ ഒപ്പം അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. പരിവാരങ്ങളോടൊപ്പം ഒരു ഘോഷയാത്രയായി കൈലാസത്തില്‍ എത്തിയശേഷം വിനായകന്‍ പത്നമാരുമായി സ്വസ്ഥാനത്ത്‌ എത്തിച്ചേര്‍ന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick