ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ കരിവാരിത്തേക്കാന്‍ ശ്രമമെന്ന് സ്വകാര്യ സ്‌കൂള്‍വ്യാജപ്രചാരണം നടത്തുന്നു

Sunday 10 December 2017 10:01 pm IST

കോഴിക്കോട്: കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നിരീക്ഷണ ക്യാമറകളും സയന്‍സ് ലാബ് ഉപകരണങ്ങള്‍ തകര്‍ക്കുകയും കായികോപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഘത്തിലുള്‍പ്പെട്ടവര്‍ നഗരത്തിലെ പ്രമുഖ മാനേജ്‌മെന്റ് സ്‌കൂളിലെ വിദ്യാര്‍ ത്ഥികള്‍ ആണെന്ന് ആരോപണം.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മാത്രം കുറ്റക്കാരാക്കുന്ന പ്രചാരണമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിടിഎ യോഗം ആരോപിച്ചു. തീരദേശങ്ങളിലെയും ചേരിപ്രദേശങ്ങളിലെയും പാവപ്പെട്ട വിദ്യാര്‍ത്ഥികലെ മാത്രം കരുവാക്കാനുള്ള നീക്കം അപലപനീയമാണ്.
സര്‍ക്കാര്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ കുത്സിതശ്രമമാണ് ഇതിന് പിന്നില്‍. മോഡല്‍ സ്‌കൂളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചതിനെ ആദ്യംമുതല്‍ എതിര്‍ത്തതും ഈ സ്‌കൂള്‍ മാനേജ്‌മെന്റാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, എസ്എംസി എന്നിവയുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. യോഗത്തില്‍ ഷെയ്ഖ് ഷഫ്‌റുദ്ദീന്‍(പിടിഎ പ്രസിഡന്റ്), സന്നാഫ് പാലക്കണ്ടി(പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനാ പ്രസിഡന്റ്), സതീഷ്‌കുമാര്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ്), .സി.കെ, മീനാകുമാരി.ബി, ഗൗരി കെ.കെ. എന്നിവര്‍ സംസാരിച്ചു. എം.ആര്‍. ദീപ, ടി.അശോക്കുമാര്‍, മോഹന്‍ കൂരിയാല്‍, അനൂപ് കെ. അര്‍ജ്ജുന്‍, ബീഗം മഹ്ജബിന്‍, സന്തോഷ്‌കുമാര്‍, ഹരീഷ്, സരള, ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.