സ്‌നേഹത്തണലില്‍ ശങ്കര്‍ജിക്കും കുടുംബത്തിനും ഗൃഹപ്രവേശം

Sunday 10 December 2017 10:05 pm IST

ചേര്‍പ്പ് : ആറാട്ടുപുഴ ശങ്കര്‍ജിയുടെ കുടുംബത്തിന് വിവേകാനന്ദ ഗ്രാമസേവാസമിതി നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ ഗൃഹപ്രവേശം നടന്നു. സ്വന്തം കാര്യം മാറ്റിവെച്ച് തന്നെക്കാളും ബുദ്ധിമുട്ടുന്ന സമൂഹത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ശങ്കര്‍ജിയെപോലുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച കെ.രാമന്‍പിള്ള അഭിപ്രായപ്പെട്ടു.ചെറുശേരി വിവേകാനന്ദകേന്ദ്രം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു.
മത്സപ്രവര്‍ത്തകസംഘം സംഘടനാസെക്രട്ടറി കെ.പുരുഷോത്തമന്‍ , സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍, സേവാസമിതി പ്രസിഡണ്ട് കെ.ആര്‍.സതീശന്‍, പെരുവനം കുട്ടന്‍മാരാര്‍, ആറാട്ടുപുഴ പുരം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് രാജേന്ദ്രന്‍, ക്ഷേത്രോപദേശകസമിതി പ്രസിഡണ്ട് ശിവദാസ് എന്നിവര്‍ സംസാരിച്ചു. പ്രാന്ത്ര. സഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍, ജില്ല സംഘചാലക് ഇ.ബാലഗോപാല്‍, ജില്ല കാര്യവാഹ് ലൗലേഷ്, ചാലക്കുടി ജില്ല സംഘചാലക് നേപ മുരളി, പൂര്‍വ്വസൈനിക് പരിഷത്ത് സംസ്ഥാന സംഘടനാസെക്രട്ടറി കെ.സേതുമാധവന്‍, ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി.വിശ്വരൂപന്‍, താലൂക്ക് സംഘചാലക്മാരായ പി.കെ. സുബ്രഹ്മണ്യന്‍, ടി.കെ.വേണുഗോപാല്‍, ബിഎംഎസ് സംസ്ഥാന സമിതിയംഗം ടി.സി. സേതുമാധവന്‍, രവികുമാര്‍ ഉപ്പത്ത്, രാജീവ് ചാത്തമ്പിള്ളി, കെ.സി.സുരേഷ്, കെ.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.