മട്ടാഞ്ചേരി: സംസ്ഥാന സീനിയര്‍ വനിതാ വെയിറ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 203 പോയിന്റ് നേടി കോട്ടയം ജില്ല ചാമ്പ്യന്മാരായി. 198 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാമതും 193 പോയിന്റ് നേടിയ തൃശൂര്‍ മൂന്നാമതുമെത്തി.
തൃശൂര്‍ ജില്ലയിലെ എം.എസ്. മുനീറ മികച്ച ലിഫ്റ്ററായി. ഫോര്‍ട്ടുകൊച്ചി പള്ളത്തുരാമന്‍ ഹാളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് കെ.ജെ. മാക്സി എംഎല്‍എ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മാത്യു പോള്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: