ഷൂട്ടിംഗ് സെറ്റില്‍ അക്രമം; രണ്ടു പേര്‍ പിടിയില്‍

Monday 11 December 2017 8:53 am IST

കൈന‌കരി: ആലപ്പുഴയിലെ സിനിമാ ഷൂട്ടിംഗ് സെറ്റില്‍ അക്രമം നടത്തിയ രണ്ടു പേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായ രണ്ടു പേര്‍. ഞായറാഴ്ചയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം നടന്നത്.

ആക്രമണത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുന്പോള്‍ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു. ആലപ്പുഴ കൈനകരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

ആക്രമണം നടക്കുന്ന സമയത്ത് നടന്മാരായ കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.