ജമ്മു കാശ്മീരില്‍ ഭൂകമ്പം; ആളപായമില്ല

Monday 11 December 2017 9:06 am IST

ശ്രിനഗര്‍: ജമ്മു കാശ്മീരില്‍ ഭൂകമ്പം. ഇന്ന് രാവിലെ 4:48 നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം എന്തെങ്കിലും നാശനഷ്ടമോ, ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശനിയാഴ്ചയും ജമ്മു കാശ്മീരില്‍ 4.7 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.