കശ്മീരിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

Monday 11 December 2017 10:15 am IST

ഹന്ദ്വാര: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു. തീവ്രവാദികളും സൈന്യം തമ്മിലുള്ള ഏറ്റമുട്ടലിനിടെ വെടിയേറ്റ് ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഹന്ദ്വാരയിലെ യുനിസൂവിൽ ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട്ടില്‍ അകപ്പെട്ട സ്ത്രീയാണ് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മരിച്ചത്. കൂടാതെ, രോഗിയായ ഒരു സ്ത്രീയെയും മറ്റ് ഏഴു പേരെയും വീട്ടില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തി.

ജമ്മു കശ്മീര്‍ പോലീസ്, രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് എന്നിവയാണ് സംയുക്ത പരിശോധനയില്‍ പങ്കാളികളായത്. പ്രദേശത്ത് സംയുക്തസേന നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുകയാണ്.