അര്‍ബുദ രോഗിയായ പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Monday 11 December 2017 10:51 am IST

ലക്നൗ: അര്‍ബുദ രോഗിയായ 15 കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. സരോജിനി നഗറിലെ നാറ്റ്കുര്‍ ഗ്രാമത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെയാണ് രണ്ട് പേര്‍ ബലമായി പിടിച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചത്.

പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ചു ചെന്ന അയല്‍വാസിയായ യുവാവും പീഡനത്തിനിരയാക്കി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്. കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടി മടങ്ങിവരും വഴിയാണ് സംഭവം. അയാളും അയാളുടെ സുഹൃത്തും തട്ടിക്കൊണ്ട് പോകുകയും ആളില്ലാത്ത സ്ഥലത്ത് വെച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച്‌ പോയി. അവിടെ നിന്നും സഹായം അഭ്യര്‍ത്ഥിച്ച്‌ അയല്‍വാസിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അയാളും പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പോലീസ് പറഞ്ഞു.