കോൺഗ്രസിന് പരാജയം ഉറപ്പ്

Monday 11 December 2017 12:38 pm IST

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വികസിതവും പുരോഗമനപരവുമായ സംസ്ഥാനമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ വികസനമാണ് ലക്ഷ്യമെങ്കില്‍ അതിനുള്ള ഏക താക്കോല്‍ ബിജെപിയാണ്- രാജ്നാഥ് സിംഗ് വ്യക്തമാക്കി.

കോണ്‍ഗ്രസുമായി ഇടപ്പെട്ടാലുണ്ടാകുന്ന പരിണിതഫലങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കിയെന്നും അതിന് ഉദാഹരണമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പരാജയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.